കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുസലിമിനും മോണിക്കയ്ക്കുമെതിരായ അറസ്റ് വാറന്റ് പുതുക്കി

  • By Staff
Google Oneindia Malayalam News

ഭോപാല്‍: വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക കുറ്റവാളി അബുസലിമിനും മോണിക്ക ബേദിക്കുമെതിരായ അറസ്റ് വാറന്റ് മധ്യപ്രദേശിലെ കോടതി പുതുക്കി.

2001ല്‍ ദില്ലിയില്‍ നിന്നും മോണിക്ക വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതിനാണ് കേസ്. കേസില്‍ അബുസലിമിനും മോണിക്കയ്ക്കുമെതിരെ 2002ല്‍ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി സ്ഥിരമായ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ വാറന്റാണ് കോടതി കഴിഞ്ഞ ദിവസം പുതുക്കിയത്.

മറ്റൊരു വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഹൈദരാബാദ് കോടതി മോണിക്കയെ റിമാന്റ് ചെയ്തിരിക്കുകയാണ്. റിമാന്റ് കാലാവധി കഴിഞ്ഞതിനു ശേഷം മോണിക്കയെ ഭോപാലിലെ കോടതിയില്‍ ഹാജരാക്കും. ഇതിനായി സിബിഐയുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഭോപാല്‍ പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X