Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്സല്‍ ആക്രമണം: ജഹാനാബാദ് എസ്പിക്ക് സസ്പെന്‍ഷന്‍

പട്ന: നക്സലുകള്‍ ജയില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ജഹനാബാദ് പൊലീസ് സൂപ്രണ്ട് സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. രോത്താസ് ജില്ലയിലെ പൊലീസ് സൂപ്രണ്ട് ബി.എസ് മീരയായിരിക്കും പുതിയ ജെഹാനാബാദ് എസ്പി.

നവംബര്‍ 13 ഞായറാഴ്ചയുണ്ടായ നക്സലൈറ്റ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിനാണ് സുനില്‍ കുമാറിനെ സസ്പെന്റ് ചെയ്തത്.

ജെഹാനാബാദില്‍ നക്സലൈറ്റ് ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി ഓപ്പറേഷന്‍സ് വിഭാഗം ഐജിയേയും സുനില്‍ കുമാറിനേയും അറിയിച്ചിരുന്നതായി ബീഹാര്‍ ആഭ്യന്തരസെക്രട്ടറി എച്ച്.സി സിരോഹി പറഞ്ഞിരുന്നു.

സംഭവത്തെ പറ്റിയും അക്രമം തടയുന്നതില്‍ ഭരണവകുപ്പ് പരാജയപ്പെടാനുണ്ടായ കാരണത്തെപ്പറ്റിയും രണ്ടംഗ കമ്മറ്റി അന്വേഷിക്കുമെന്നും സിരോഹി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+