ശ്രീനഗറിലെ ഏറ്റുമുട്ടല്‍ അവസാനിച്ചു
ശ്രീനഗര്‍: ചാന്ദ്നി ചൗക്കില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ 25 മണിക്കൂറിനു ശേഷം അവസാനിച്ചു. ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ തോയിബ ഭീകരന്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ സുരക്ഷാ സൈനികര്‍ അറസ്റ് ചെയ്തു.
ഒരു ഹോട്ടലില്‍ കയറിക്കൂടിയ ഇവരെ സൈനികര്‍ കീഴടക്കുകയായിരുന്നു. അറസ്റിലായ ഭീകരന്‍ പാകിസ്ഥാനിലെ ഫൈസാബാദ് സ്വദേശിയാണെന്നും ഒക്ടോബര്‍ എട്ടിനുണ്ടായ ഭൂകമ്പത്തിനു ശേഷം ഇയാള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതാണെന്നാണ് കരുതുന്നതെന്നും ഡിജിപി അറിയിച്ചു.
തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3.15 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications