നട്വറിനെതിരെ തെളിവുണ്ടെങ്കില്‍ നടപടി: സോണിയ
ദില്ലി: ഇറാക്കി എണ്ണ ഇടപാടില്‍ അവിഹിതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു.
മന്ത്രി നട്വര്‍സിംഗിനെ താന്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ശരിയല്ല. അന്വേഷണ റിപ്പോര്‍ട്ടിനു വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ അധികം വൈകാതെ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്- സോണിയ പറഞ്ഞു. നവംബര്‍ 15 ചൊവ്വാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതാക്കന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നട്വര്‍സിംഗുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ആധികാരികമായ രേഖകളിലൂടെ തെളിയിക്കപ്പെട്ടാല്‍ താന്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും സോണിയ വ്യക്തമാക്കി.












Click it and Unblock the Notifications