Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെതിരെ വോട്ട് ചെയ്താല്‍ പ്രത്യാഘാതം നേരിടേണ്ടിവരും: ബര്‍ദാന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ആണവ സമിതി യോഗത്തില്‍ ഇറാനെതിരെ ഇന്ത്യ വീണ്ടും വോട്ട് ചെയ്താല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ പറഞ്ഞു.

ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്യുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ സമാജ്വാദി പാര്‍ട്ടിയ പോലുള്ള സമാനചിന്താഗതിയുള്ള പാര്‍ട്ടികളുമായി കൂടിയാലോചിച്ച് അടുത്ത നടപടി തീരുമാനിക്കുമെന്ന് ബര്‍ദാന്‍ മുന്നറിയിപ്പ് നല്‍കി. നവംബര്‍ 15 ചൊവ്വാഴ്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബര്‍ദാന്‍.

ഈ പ്രശ്നത്തില്‍ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ അതേ കുറിച്ച് ആലോചിക്കാമെന്നും സമവായം ഉണ്ടാക്കാമെന്നും മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇറാനെതിരായ വോട്ട് യുഎസിന്റെ സമ്മര്‍ദത്തിന് നിര്‍ലജ്ജം കീഴടങ്ങലായാണ് ഇടതുപാര്‍ട്ടികള്‍ കാണുന്നത്. ഇതിലൂടെ മൂന്നാം ലോക രാജ്യങ്ങളുമായുള്ള സൗഹൃദവും അവയുടെ നേതൃത്വവും ഇന്ത്യ ഉപേക്ഷിക്കുകയാണ്.

ഇറാന്റെ ആണവ പരിപാടിയെ കുറിച്ച് യാതൊരു തെളിവുകളുമില്ല. പിന്നെ ആ രാജ്യത്തെ ക്രൂശിക്കുന്നതെന്തിനാണ്? ചെറുകിട വികസ്വര രാജ്യങ്ങളുമായുള്ള സൗഹൃദം നഷ്ടപ്പെടുത്തുന്നതിലൂടെ നാമെന്താണ് നേടുന്നത്?

തങ്ങളുടെ കാര്‍ഷിക മേഖലയ്ക്കുള്ള സബ്സിഡികള്‍ വെട്ടിക്കുറക്കാന്‍ യുഎസും മറ്റ് വികസിത രാജ്യങ്ങളും വിസമ്മതിക്കുകയാണെങ്കില്‍ ഇറക്കുമതിയില്‍ വേണ്ട നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. അടുത്ത മാസം ഹോങ്കോംഗില്‍ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്ന നിലയില്‍ ഇക്കാര്യം വാണിജ്യമന്ത്രി കമല്‍നാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

റീടെയില്‍ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനുള്ള ഏതു നീക്കത്തെയും ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുമെന്ന് ബര്‍ദാന്‍ ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+