വനിതാ കമ്മീഷന്‍ അധ്യക്ഷ എം.കമലത്തെ കയ്യേറ്റം ചെയ്തു
കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.കമലത്തെ ചക്കോരത്ത്കുളത്ത് വച്ച് വനിതാ ജനപ്രതിനിധികള്‍ കയ്യേറ്റം ചെയ്തു. ചക്കോരത്ത്കുളത്തെ റോട്ടറി യൂത്ത് സെന്ററില്‍ വച്ചാണ് കമലത്തിന് നേരെ ആക്രമണമുണ്ടായത്.
വനിതാജനപ്രതിനിധികള്‍ക്ക് നവംബര്‍ 15 ചൊവ്വാഴ്ച വനിതാകമ്മീഷന്‍ നല്‍കാനിരുന്നിരുന്ന സ്വീകരണം ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇക്കാര്യം ജനപ്രതിനിധികളെ അറിയിച്ചിരുന്നില്ല.
ഇതേത്തുടര്‍ന്ന് അദാലത്ത് നടത്താനെത്തിയ കമലത്തെ സ്വീകരണം മാറ്റിവച്ചതറിയാതെ എത്തിയ 200ഓളം വനിതാപ്രതിനിധികള്‍ തടയുകയും കയ്യേറ്റ ംചെയ്യുകയും ചെയ്തു. കമലത്തെ ഇവര്‍ കാറിനുള്ളിലേക്ക് തള്ളുകയും കഴുത്തില്‍ ഓല കൊണ്ടുണ്ടാക്കിയ മാല അണിയിക്കുകയും ചെയ്തു.












Click it and Unblock the Notifications