ഇറാനോടുള്ള നിലപാട് വ്യക്തമാക്കണം: കാരാട്ട്
തിരുവനന്തപുരം: ഇറാന്റെ ആണവ പരിപാടി സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് നവംബര്‍ 24ന് ജനീവയില്‍ നടക്കുന്ന അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തിനു മുമ്പ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
സപ്തംബര്‍ 24ന് ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തതിന് യുഎസിന്റെ സമ്മര്‍ദമല്ലാതെ മറ്റൊരു കാരണവുമില്ല. അടുത്ത അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാനെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഇടതുപാര്‍ട്ടികള്‍ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കും.
പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഇടതുപാര്‍ട്ടികളും സമാജ്വാദി പാര്‍ട്ടിയും ജനതാദള്‍-എസും സംയുക്തമായി തീരുമാനിച്ചിരുന്നു. ഏതു തരത്തിലാണ് പ്രശ്നം ഉന്നയിക്കേണ്ടതെന്ന് തങ്ങള്‍ പിന്നീട് തീരുമാനിക്കും-കാരാട്ട് വ്യക്തമാക്കി.












Click it and Unblock the Notifications