Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ വികസന മുരടിപ്പിന് കാരണം സര്‍ക്കാര്‍: പ്രകാശ് കാരാട്ട്

തിരുവനന്തപുരം: കേരളത്തിലെ വികസനമുരടിപ്പിന് കാരണം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പിടിപ്പുകേടാണെന്നും അതിന് സിപിഎമ്മിനെ പഴി ചാരിയിട്ട് കാര്യമില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും സിപിഎം കാരണമാണ് വികസനം നടക്കാത്തതെന്നു പറഞ്ഞ് കോണ്‍ഗ്രസ് രക്ഷപ്പെടുന്നത്. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎമ്മിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേരളത്തിലെ സിപിഎം മോശമെന്നും ദില്ലിയിലെ സിപിഎം നല്ലതെന്നുമുള്ള നിലപാട് ശരിയല്ല. ഇവിടെ അങ്ങിനെ പറയുന്നവര്‍ ദില്ലിയിലെത്തുമ്പോള്‍ നേരെ മറിച്ചാണ് പറയുന്നത്.

എല്ലാ തരം വിദേശ നിക്ഷേപങ്ങളേയും സിപിഎം എതിര്‍ക്കുന്നില്ല. എന്നാല്‍ രാജ്യത്തിന് ദോഷമായ വിദേശനിക്ഷേപങ്ങള്‍ സര്‍ക്കാര്‍ എതിര്‍ക്കും. തൊഴില്‍ ഇല്ലാതാക്കുന്ന നിക്ഷേപവും വേണ്ട.

കേരളത്തിലും ബംഗാളിലും ഡല്‍ഹിയിലും ഇക്കാര്യങ്ങളില്‍ സിപിഎമ്മിന് ഒരേ ശബ്ദമാണുള്ളത്. അമേരിക്കയിലെ വന്‍ കമ്പനി ബംഗാളിലെ ചെറുകിട വ്യാപാരം ലക്ഷ്യമിട്ട് എത്തിയപ്പോള്‍ അവിടത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എതിര്‍ത്തു.

പാര്‍ട്ടിയുടെ വികസന നയവുമായി ബന്ധപ്പെട്ട് കേരള ഘടകത്തില്‍ ആശയഭിന്നതകളൊന്നുമില്ല. കേരളത്തിലും ഏറെ നാള്‍ ഭരണത്തിലിരുന്നവരാണ് ഇടതുപക്ഷം. ഈ സര്‍ക്കാരിനെയും നായനാര്‍ സര്‍ക്കാരിനെയും വിലയിരുത്തിയാലും ഇത് മനസിലാകും.

ബംഗാളില്‍ നിര്‍മ്മാണ മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇത്തരം നിക്ഷേപത്തെ ഒരിടത്തും സിപിഎം എതിര്‍ക്കില്ല. ബംഗാളില്‍ ഈയിടെ മോട്ടോര്‍ വാഹന നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയത് അതിനാലാണ്. എന്നാല്‍ ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ ഒരിക്കലും അനുവദിക്കില്ല. കേരളത്തിന്റെ വികസനത്തിന് ആവശ്യമായ വിദേശനിക്ഷേപത്തെയും സിപിഎം എതിര്‍ക്കില്ല.

ഐടി മേഖലയില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കുന്നതിനോട് സിപിഎമ്മിന് അനുകൂല നിലപാടാണ് ഉള്ളത്. എല്ലാ രാജ്യങ്ങളിലെ ഐടി മേഖലയിലും തൊഴിലാളി യൂണിയനുകളുണ്ട്. ഐടി മേഖലയിലെ മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി കാണുന്നില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്കു വേണ്ടി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+