കോവളം കൊട്ടാരം: സര്‍ക്കാരിന് കോടതി നോട്ടീസ്
കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുക്കുക്കല്‍ നിയമത്തിനെതിരെ ലീലാ ഹോട്ടല്‍ ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഐടിഡിസിയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
സര്‍ക്കാര്‍ ഉണ്ടാക്കിയ കൊട്ടാരം ഏറ്റെടുക്കല്‍ നിയമം ഭരണഘടനാ ലംഘനവും നീതി നിഷേധവുമാണെന്ന് ലീലാ ഗ്രൂപ്പിനു വേണ്ടി കമ്പനി ഡയറക്ടര്‍ വേണു കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കോവളം കൊട്ടാരം പൈതൃകസ്വത്തല്ലെന്നും അതുകൊണ്ട് ഇതേറ്റെടുക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരും ഐടിഡിസിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കോവളം ഹോട്ടലിനോട് ചേര്‍ന്ന കൊട്ടാരം ഐടിഡിസിയില്‍ നിന്ന് ഗള്‍ഫാര്‍ ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങിയപ്പോഴാണ് വിവാദം തുടങ്ങുന്നത്. കൊട്ടാരത്തിന്റെ കൈവശാവകാശം ഹോട്ടലിന് നല്‍കരുതെന്ന് ആവശ്യമുയര്‍ന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യ സംരംഭകര്‍ കൊട്ടാരം കൈവശപ്പെടുത്താതിരിക്കാനായി ചരിത്ര സ്മാരകമായി കൊട്ടാരം ഏറ്റുടുക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഗള്‍ഫാര്‍ ഗ്രൂപ്പ് ഹോട്ടലും അനുബന്ധസ്ഥലവും ലീലാ ഗ്രൂപ്പിന് നല്‍കുകയായിരുന്നു.
കൊട്ടാരം സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്നായിരുന്നു ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നത്.












Click it and Unblock the Notifications