Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണന്റെ ചിതാഭസ്മം ഉഴവൂരിലെത്തി

കോട്ടയം: അന്തരിച്ച മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ സ്വദേശമായ ഉഴവൂരിലെത്തി. പൂര്‍ണസൈനിക ബഹുമതികള്‍ക്കിടെ നാരായണന്റെ ചേച്ചി കെ.ആര്‍. ഗൗരിയും അനുജന്‍ കെ.ആര്‍. ഭാസ്കരനും ചിതാഭസ്മം ഏറ്റുവാങ്ങി.

നവംബര്‍ 15 ചൊവാഴ്ച രാവിലെ 11 മണിയോടെയാണ് ചിതാഭസ്മം ഉഴവൂരിലെത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി കെ.എം. മാണി എന്നിവര്‍ ചിതാഭസ്മത്തെ അനുഗമിക്കുന്നുണ്ട്. ചിതാഭസ്മത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാട്ടുകാരും സ്കൂള്‍ കുട്ടികളുമടക്കം നിരവധി പേര്‍ എത്തി.

ഉഴവൂരിലെ നാരായണന്റെ ജന്മഗൃ ഹത്തില്‍ പൊതുദര്‍ശനത്തിന് ശേഷം നാരായണന്റെ മാതാപിതാക്കളെ സംസ്കരിച്ചതിന് അടുത്തായി ചിതാഭസ്മ കലശം സ്ഥാപിക്കും. ചിതാഭസ്മത്തിന്റെ ഒരു ഭാഗം തിരുനാവായയില്‍ നിമജ്ജനം ചെയ്യും. സംസ്ഥാന പൊലീസ് ബഹുമതികളോടെയായിരിക്കും നിമജ്ജനച്ചങ്ങ് നടക്കുക.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാരായണന്റെ ചിതാഭസ്മം ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിച്ചത്. ഡര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം കോട്ടയത്തേക്ക് റോഡ് മാര്‍ഗ്ഗം കൊണ്ടു പോയ ചിതാഭസ്മം കോട്ടയം മാമന്‍ മാപ്പിള ഹാളിലും പൊതു ദര്‍ശനത്തിനു വച്ചു. ദില്ലിയില്‍ നിന്നും നാരായണന്റെ മകള്‍ അമൃതാ നാരായണനും പ്രൈവറ്റ് സെക്രട്ടറി ജയരാജും ചിതാഭസ്തകലശത്തെ അനുഗമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+