Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണന്റെ ചിതാഭസ്മം മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു

കോട്ടയം: മാമ്മന്‍ മാപ്പിള ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച കെ.ആര്‍.നാരായണന്റെ ചിതാഭസ്മകലശത്തിന് സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ ആദരാഞ്ജലികള്‍പ്പിച്ചു.

ചിതാഭസ്മം പിന്നീട് ഉഴവൂരിലെ നാരായണന്റെ ജന്മഗൃഹത്തിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്കാരിക വകുപ്പുമന്ത്രി എ.പി അനില്‍കുമാര്‍, റവന്യൂവകുപ്പ് മന്ത്രി കെ.എം മാണി തുടങ്ങിയവര്‍ ചിതാഭസ്മകലശം വഹിച്ചുകൊണ്ടുളള യാത്രയെ അനുഗമിച്ചു.

ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉഴവൂരില്‍ നാരായണന്റെ മാതാപിതാക്കളെ സംസ്കരിച്ചതിന് അടുത്തായി പ്രത്യേക മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു. ബാക്കിയുള്ള ചിതാഭസ്മം തിരുനാവായയില്‍ നിമജ്ജനം ചെയ്യും.

നാരായണന്റെസഹോദരന്‍ കെ.ആര്‍ ഭാസ്കരനു മകള്‍ അമൃതയും ചിതാഭസ്മകലശം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+