പാലക്കാട് നഗരസഭാ വൈസ്ചെയര്‍മാന് തുടരാനാകില്ല: കോടതി
കൊച്ചി: പാലക്കാട് നഗരസഭാ വൈസ്ചെയര്‍മാന്റെ സത്യപ്രതിജ്ഞ നിയമാനുസൃതമല്ലെന്ന് ഹൈക്കോടതി വിധിച്ചു. അതുകൊണ്ട് വൈസ്ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത എസ്.ആര്‍ ബാലസുബ്രഹ്മണ്യത്തിന് തല്‍സ്ഥാനത്ത് തുടരാനാകില്ലെന്നും വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
പാലക്കാട് നഗരസഭയില്‍ ചെയര്‍മാനില്ലാത്തതു കാരണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം വരണാധികാരിക്ക് മുന്നിലാണ് സുബ്രഹ്മണ്യം വൈസ്ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത്. ഇതെത്തുടര്‍ന്ന് ഇയാളുടെ സത്യപ്രതിജ്ഞ സര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് വിധി.
നേരത്തെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിധി പറയുന്നതു വരെ സത്യപ്രതിജ്ഞ അസാധുവായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി സ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications