റാംഗിംഗിന്റെ പേരില്‍ പീഡനം: പ്രിന്‍സിപ്പല്‍ അവധിയെടുക്കാന്‍ നിര്‍ദേശം
കോട്ടയം: ആര്‍പ്പൂക്കര സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനിയെ റാംഗിംഗിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാളെ അറസ്റു ചെയ്തു.
അവസാന വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥി മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ ചുള്ളിമലതാഴെ വീട്ടില്‍ ഷെറിന്‍ (21) ആണ് അറസ്റിലായത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സംഭവത്തിലെ മറ്റുപ്രതികളെയും ഉടന്‍ അറസ്റുചെയ്യുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ശ്രീജിത്ത് അറിയിച്ചു.
നഴ്സിംഗ് കോളേജിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.എസ്എംഇ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.എം.മറിയത്തിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടു.
എസ്.എം.ഇ.യിലെ മറ്റ് വിദ്യാര്‍ഥികള്‍, കുട്ടിയുടെ സഹപാഠികള്‍, മാനസികാരോഗ്യകേന്ദ്രത്തില്‍ കുട്ടിയെ ചികിത്സിച്ച ഡോ. ഡയാന തുടങ്ങിയവരില്‍നിന്നെല്ലാം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications