സ്കൂളുകളില്‍ ലൈബ്രറികള്‍ തുടങ്ങും: മുഹമ്മദ് ബഷീര്‍
തേഞ്ഞിപ്പാലം: എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും ഉടന്‍ തന്നെ ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോഴിക്കോട് സര്‍വകലാശാല ക്യാംപസില്‍ നവംബര്‍ 13 ഞായറാഴ്ച എംഇഎംഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സ്കൂളുകളില്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയത് ഗുണകരമാണ്. സിബിഎസ്ഇ സ്കൂളുകളും താമസിയാതെ ഈ സമ്പ്രദായം നടപ്പിലാക്കും. സംസ്ഥാന സിലബസും സിബിഎസ്ഇ സിലബസും പിന്‍തുടരുന്ന സ്കൂളുകള്‍ക്ക് തുല്യപ്രാധാന്യമാണ് നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ മാനേജിംഗ് ട്രസ്റി എം.കെ ശ്രീകുമാര്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications