രാജന്‍ കേസ് പുനരന്വേഷിക്കണം: വി.എസ്
തിരുവനന്തപുരം: രാജന്‍ കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നവംബര്‍ 15 ചൊവ്വാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജന്‍ കേസില്‍ പുനരന്വേഷണം വേണമെന്ന ഈച്ചരവാര്യരുടെ ആവശ്യം തികച്ചും ന്യായമാണ്. നക്സല്‍ വര്‍ഗീസിന്റെ കാര്യത്തില്‍ ചെയ്തതു പോലെ ഇക്കാര്യത്തിലും ചെയ്യണം.
ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്ന പി.സി.തോമസ് ഇതുവരെ ബിജെപിയെ തള്ളിപ്പറയാത്തതില്‍ ഇടതുമുന്നണിക്ക് പ്രതിഷേധമുണ്ട്. തോമസ് ഇപ്പോഴും ബിജെപിയുടെ പ്രിയതോഴനാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോമസിന്റെ പാര്‍ട്ടി മത്സരിച്ച സ്ഥലങ്ങളിലൊന്നും ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇതിലെല്ലാമുള്ള ശക്തമായ പ്രതിഷേധം ജോസഫിനെ അറിയിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications