ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുമാനി മുന്നറിയിപ്പ് നല്‍കി
ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുമാനി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിച്ചര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമാണ് നവംബര്‍ 15 ചൊവ്വാഴ്ച വടക്കന്‍ ജപ്പാനിലുണ്ടായത്.
ഭൂകമ്പത്തെ തുടര്‍ന്ന് പസഫിക് തീരത്ത് ശക്തമല്ലാത്ത സുനാമി തിരകള്‍ ഉയര്‍ന്നു. തീരപ്രദേശത്തെ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞുപോയി.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രാദേശികസമയം പുലര്‍ച്ചെ 6.39ന് (ഇന്ത്യന്‍ സമയം 3.09) ഉണ്ടായ ഭൂചനത്തെ തുടര്‍ന്ന് 50 സെന്റിമീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരകളാണ് പസഫിക് തീരത്തുണ്ടായത്.
ജപ്പാന്റെ വടക്ക് കിഴക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവിന്റെ കിഴക്കന്‍ തീരത്താണ് ഭൂകമ്പമുണ്ടായത്.












Click it and Unblock the Notifications