Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ഇപ്പോഴും തീവ്രവാദ കേന്ദ്രം: യുഎസ് കമ്മിഷന്‍

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ഇപ്പോഴും തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്ന് സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ ശുപാര്‍ശകളിന്മേല്‍ യുഎസ് അധികൃതര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലും കശ്മീരിലും തീവ്രവാദം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ പര്‍വേസ് മുഷറഫിനു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തണമെന്ന് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ലീ ഹാമില്‍ട്ടന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദ ഭീഷണി നേരിടുന്നതിന് മുഷറാഫ് സുപ്രധാന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം കൂടുതലൊന്നും ചെയ്യുന്നില്ലെന്ന കാര്യത്തില്‍ നിരാശയുണ്ട്. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സേന സ്വതന്ത്രമായി വിഹരിക്കുകയാണ്. പാകിസ്ഥാനി ആദിവാസി മേഖലകളില്‍ താലിബാന്‍ പ്രവര്‍ത്തനം തുടരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു.

അതിര്‍ത്തികള്‍ അടച്ചിടാനും പാകിസ്ഥാനിലെയും കശ്മീരിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും താലിബാനുമായി ബന്ധമുള്ള മതവിദ്യാലയങ്ങളും പരിശീലന ക്യാമ്പുകളും അടച്ചുപൂട്ടാനും പാകിസ്ഥാനില്‍ യുഎസ് സമ്മര്‍ദം ചെലുത്തണം. ഈ മേഖലയില്‍ ഒളിവിലുണ്ടെന്ന് കരുതുന്ന അല്‍ കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സഹകരണമുണ്ടാവുന്നില്ല.

തീവ്രവാദത്തിനെതിരാ അമേരിക്കയുടെ യുദ്ധത്തോട് പൂര്‍ണമായും പാകിസ്ഥാന്‍ സഹകരിക്കണമെങ്കില്‍ അവിടെ രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പരിഷ്കരണങ്ങളുണ്ടാവേണ്ടതുണ്ടെന്നും അതിന് യുഎസ് സഹായം തുടരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+