ബിജെപി അധ്യക്ഷ പദവി ഡിസംബറില്‍ ഒഴിയും: അദ്വാനി
ദില്ലി: മുംബൈയില്‍ അടുത്ത മാസം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം താന്‍ ബിജെപി അധ്യക്ഷപദവി രാജി വക്കുമെന്ന് എല്‍.കെ അദ്വാനി സൂചന നല്‍കി. നന്നായി ആലോചിച്ച ശേഷമാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനില്‍ വച്ച് മുഹമ്മദാലി ജിന്നയെക്കുറിച്ചു നടത്തിയ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കാരണമല്ല താന്‍ അധ്യക്ഷപദവി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. വളരെക്കാലം ആലോചിച്ച ശേഷം എടുത്ത തീരുമാനമാണിത്. ചെന്നൈയില്‍ രാാജി വയ്ക്കുന്നത് സംബന്ധിച്ച് താന്‍ പ്രസ്താവന നടത്തിയത് നന്നായി ആലോചിച്ചു തന്നെയാണ്. അതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. പ്ലീനറി സമ്മേളത്തിനു ശേഷം താന്‍ രാജി വയ്ക്കും. ചെന്നൈയില്‍ വച്ച് ഈ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പുവരെ താന്‍ അങ്ങേയറ്റം സംഘര്‍ത്തിലായിരുന്നു. തീരുമാനം പ്രഖ്യാപിച്ച ശേഷമാണ് ആശ്വാസം തോന്നിയത്.
സപ്തംബര്‍ 18ന് ചെന്നൈയില്‍ വച്ച് പ്ലീനറി സമ്മേളനത്തിന് ശേഷം അധ്യക്ഷ പദവി ഒഴിയുമെന്ന് അദ്വാനി പ്രസ്താവിച്ചിരുന്നു. ചില കാര്യങ്ങളില്‍ ആര്‍എസ്എസുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് സ്വന്തം കുടുംബത്തെ വിമര്‍ശിക്കുന്നത് പോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
തന്റെ പാക് സന്ദര്‍ശനവേളയില്‍ മുഹമ്മദാലി ജിന്നയെ അദ്വാനി പ്രശംസിച്ചത് വനന്‍വിവാദത്തിട വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന അദ്വാനി ബിജെപി അധ്യക്ഷപദവി ഒഴിയണമെന്ന് ആര്‍എസ്എസ് ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications