തിരഞ്ഞെടുപ്പ് ചട്ടലംഘനം: സുശീല്‍കുമാര്‍ മോഡിയ്ക്കെതിരെ കേസ്
സിവാന്‍ (ബീഹാര്‍): മാതൃകാ പെരുമാറ്റചട്ട ലംഘനത്തിന് ബീഹാര്‍ ബിജെപി പ്രസിഡന്റ് സുശീല്‍കുമാര്‍ മോഡിക്കും സിവന്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി വ്യാസ്ദേവ് പ്രസാദിനുമെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്തു.
ജില്ലാ അധികൃതരുടെ അനുവാദമില്ലാതെ ചൊവ്വാഴ്ച വൈകുന്നേരം ഒരു റോഡ് ഷോ നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
സിവാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ മുകുള്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.












Click it and Unblock the Notifications