ജയില്‍ ആക്രമണത്തില്‍ പരിക്കേറ്റ നക്സല്‍ നേതാവ് മരിച്ചു
പട്ന: ജെഹാനാബാദ് ജയില്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നക്സല്‍ നേതാവ് മരിച്ചു. ഇതോടെ ആക്രമണത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 14 ആയി.
മനോജ് കാനു എന്ന സിപിഎം മാവോയിസ്റ് ഉപമേഖലാ നേതാവാണ് നവംബര്‍ 16 ബുധനാഴ്ച രാവിലെ മരിച്ചത്. 13നുണ്ടായ ജയില്‍ ആക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടന്ന ജയില്‍ ആക്രമണത്തില്‍ അപ്പോള്‍ത്തന്നെ നാലു തടവുകാര്‍ മരിച്ചിരുന്നു. നക്സലുകള്‍ തട്ടിക്കൊണ്ടുപോയ രണ്‍ബീര്‍ സേനയിലെ ഒന്‍പതു പേരെ അവര്‍ വധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications