Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുശ്ബുവിന് കോടതി സോപാധിക ജാമ്യം നല്‍കി

മേട്ടൂര്‍: വിവാഹപൂര്‍വ ലൈംഗികതയെ പറ്റിയുളള വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട സിനിമാതാരം ഖുശ്ബൂവിന് മേട്ടൂര്‍ ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ജാമ്യത്തുകയായി 5000 രൂപകെട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഈ കേസിനെ പറ്റി മാധ്യമങ്ങള്‍ക്കു അഭിമുഖങ്ങള്‍ അനുവദിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം. കേസ് ഡിസംബര്‍ 16ലേക്ക് മാറ്റിവച്ചു.

കേസിലെ വാദിയായ മുരുകനു വേണ്ടി ഹാജരായ വക്കീല്‍ ഖുശ്ബുവിന് ജാമ്യം നല്‍കുന്നത് എതിര്‍ത്തു.

ഖുശ്ബു എത്തിയതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ് ആവശ്യപ്പെട്ട് പിഎംകെ, ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ചു. ഖുശ്ബു കാറില്‍ കയറിപ്പോയപ്പോള്‍ ഇവര്‍ വാഹനത്തിനു നേരെ ചെരിപ്പെറിയുകയും വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകരെ പൊലീസുകാര്‍ തടഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+