നേതൃമാറ്റം: വെങ്കയ്യ ആര്‍എസ്എസ് നേതാക്കളെ കണ്ടു
ദില്ലി: ഡിസംബറില്‍ ബിജെപി പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന് എല്‍.കെ.അദ്വാനി ആവര്‍ത്തിച്ചതിനു പിന്നാലെ ബിജെപി വൈസ് പ്രസിഡന്റ് എം.വെങ്കയ്യ നായിഡു മുതിര്‍ന്ന ആര്‍എസ്സ് നേതാക്കളുമായി ചര്‍ച്ച നടത്തി. നേതൃമാറ്റത്തെ കുറിച്ച്് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്ന് കരുതുന്നു.
ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖനായ വെങ്കയ്യ നവംബര്‍ 16 ബുധനാഴ്ച ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി മോഹന്‍ ഭഗവത്, ബിജെപിയുടെ ചുമതലയുള്ള ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേഷ് സോണി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ദില്ലിയിലെ ആര്‍എസ്എസ് ആസ്ഥാനത്തു വച്ചായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് തലവന്‍ കെ.എസ്.സുദര്‍ശന്‍ ആസ്ഥാനത്തുണ്ടായിരുന്നെങ്കിലും അദ്ദേഹവുമായി വെങ്കയ്യ കൂടിക്കാഴ്ച നടത്തിയില്ല.
അതേ സമയം ചര്‍ച്ചയില്‍ നേതൃമാറ്റം വിഷയമായില്ലെന്ന് വെങ്കയ്യ പറഞ്ഞു. ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റു നേതാക്കളായ സഞ്ജയ് ജോഷി, ബാല്‍ ആപ്തെ എന്നിവരും ബുധനാഴ്ച ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications