അബു സലിം കേസില്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചു
ഭോപാല്‍: അബു സലിമിന്റെ ബാഗേജില്‍ പാകിസ്ഥാനി പാസ്പോര്‍ട്ട് സിബിഐ കണ്ടെത്തി. തിരിച്ചിലില്‍ കണ്ടെത്തിയ നിയമപരമായ രേഖകള്‍ക്കും ഒരു ഡയറിയോടുമൊപ്പമാണ് പാകിസ്ഥാനി പാസ്പോര്‍ട്ട് കണ്ടതെന്ന് സിബിഐ അറിയിച്ചു.
സലിമിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് ഡയറിയില്‍ നിന്ന് സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. പല വ്യക്തികളുടെയും പേരുകളും ഫോണ്‍ നമ്പറുകളും ഡയറിയിലുണ്ട്. അബു സലിമിനെതിരായ കേസില്‍ ആദ്യമായാണ് സിബിഐക്ക് കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നത്.
കേസില്‍ മോണിക്കയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് സിബിഐ കരുതുന്നത്. ഇംഗ്ലീഷറിയാത്ത സലിമിനെ വിദേശങ്ങളിലെ ഇടപാടുകളില്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന മോണിക്ക ബേദിയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ വ്യാജപാസ്പോര്‍ട്ട് കേസില്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റഡിയിലുള്ള മോണിക്കയെ വിട്ടുകിട്ടാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
മോണിക്കയെ സുരക്ഷയെ കുറിച്ച് ആശങ്കയുള്ള സലിം അവര്‍ കസ്റഡിയില്‍ തന്നെ കഴിയുന്നതാണ് നല്ലതെന്നും ജാമ്യത്തില്‍ പുറത്തുവരുന്നത് സുരക്ഷിതമല്ലെന്നും കരുതുന്നതായി സലിമിന്റെ അഭിഭാഷകര്‍ പറയുന്നു.
പോര്‍ച്ചുഗല്‍ അബുസലിമിനെ ഇന്ത്യക്ക് കൈമാറുമ്പോള്‍ അയാള്‍ക്ക് പാകിസ്ഥാനി പാസ്പോര്‍ട്ടാണുണ്ടായിരുന്നത്. അര്‍സലേം മൊഹ്സിന്‍ അലി എന്ന പേരാണ് പാസ്പോര്‍ട്ടിലുള്ളത്. ഇതു കൂടാതെ മൂന്ന് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും സലിം ഉപയോഗിച്ചിരുന്നു.












Click it and Unblock the Notifications