ദേശസാല്‍കൃത റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കും: സര്‍ക്കാര്‍
ദില്ലി: ദേശസാല്‍കൃത റൂട്ടുകളില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്വകാര്യബസ്സുടമകളും ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ്അസോസിയേഷനും തമ്മില്‍ റൂട്ട് ദേശസാത്കരണത്തിനെതിരെ നടക്കുന്ന കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.
കോട്ടയം- കുമളി- എറണാകുളം- തേക്കടി റൂട്ടുകളില്‍ ദേശസാത്കരണം നടത്താനായി കെഎസ്ആര്‍ടിസി സംസ്ഥാനസര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ നീക്കത്തിനെതിരെയാണ് സ്വകാര്യബസുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ദേശസാല്‍കൃത റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനുളള മറുപടിയായാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ പാട്ടത്തിനെടുത്ത് ഓടിക്കുന്ന കാര്യത്തിലുളള സര്‍ക്കാര്‍ അഭിപ്രായവും സുപ്രീംകോടതി തേടിയിട്ടുണ്ട്.












Click it and Unblock the Notifications