Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ കരുണാകരന്‍ ഘടകമല്ല: രമേശ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്‍ ഒരു ഘടകമാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗീയ വികാരം ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത വഴി വോട്ടു നേടാനാണ് ദില്ലിയില്‍ പറയേണ്ട ഇറാന്‍ പ്രശ്നം ഇടത് നേതാക്കള്‍ തിരുവനന്തപുരത്ത് ഉന്നയിച്ചത്. സമുദായവോട്ട് ലക്ഷ്യമിട്ടിട്ടുള്ള ഇത്തരം പ്രസ്താവനകള്‍ ദേശീയതാല്‍പര്യത്തിന് തന്നെ വിരുദ്ധമാണ്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ തന്നെ ദുര്‍ബലപ്പെടുത്താനേ ഇത് ഉപകരിക്കുകയുള്ളു.

ഇവിടെ ജനങ്ങള്‍ രണ്ട് മുന്നണിക്ക് കീഴിലാണുള്ളത്. അതുകൊണ്ടുതന്നെ കരുണാകരന് ഉപതിരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാകില്ല. ശിവകുമാറിനെ ഏതുവിധേനയും തോല്‍പിക്കണമെന്നാണ് കരുണാകരന്റെ നിലപാട്. എന്നാല്‍ ഇതിനെ ജനങ്ങള്‍ തള്ളും.

ശാന്തിയും സമാധാനവും വികസനവും ആഗ്രഹിക്കുന്ന യുഡിഎഫും അക്രമവും വികസന വിരുദ്ധ നയവുമായി നീങ്ങുന്ന എല്‍ഡിഎഫും തമ്മിലുള്ള ആശയ പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. ഇടതിന്റെ ജനവിരുദ്ധനയങ്ങളെ തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെ ജനങ്ങള്‍ ജയിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+