കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ടതും പ്രയോഗത്തില്‍ ഇല്ലാത്തതും അപ്രസക്തവുമായ 697നിയമങ്ങളാണ് റദ്ദാക്കുന്നത്. നിയമ പരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ നടപടി. മലയാള വര്‍ഷം 1047 മുതലുള്ള നിയമങ്ങള്‍ ഇതിലുണ്ട്. ഇതില്‍ ഭൂരിഭാഗവും തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളിലുണ്ടായിരുന്ന നിയമങ്ങളാണ്.
സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ നിയമങ്ങളും റദ്ദാക്കുന്നവയുടെ കൂട്ടത്തിലുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലാ ഭേദഗതി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭേദഗതി തുടങ്ങിയ നിയമങ്ങളും റദ്ദാക്കുന്നവയില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications