ഉപതിരഞ്ഞെടുപ്പ് പ്രചാരണം ബുധനാഴ്ച അവസാനിക്കും
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണം നവംബര്‍ 16 ബുധനാഴ്ച അവസാനിക്കും. വെളളിയാഴ്ചയാണ് വോട്ടെടുപ്പ്.
എല്‍ഡിഎഫ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളുടെ ദേശീയനേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തെത്തിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടി എ.ബി ബര്‍ദാന്‍ തുടങ്ങിയവര്‍ ഇടതുമുന്നണിക്കു വേണ്ടി കേരളത്തിലെത്തിയിരുന്നു. ബിജെപിയുടെ ദേശീയനേതാക്കളായ വെങ്കയ്യ നായിഡു, സുഷമ സ്വരാജ് എന്നിവരും പ്രചരണത്തിന് എത്തി.
തിരഞ്ഞെടുപ്പ് നടക്കുന്ന അന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് പുറത്തു ജോലി ചെയ്യുന്ന ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തൊഴിലാളികള്‍ക്ക് വോട്ടു ചെയ്യുന്നതിന് ആവശ്യമായ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ സ്ഥാപന ഉടമകള്‍ക്കും ലേബര്‍ കമ്മീഷണര്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications