മാറാട്: മദനിയുടെ ഹര്‍ജിയില്‍ ബുധനാഴ്ച വിധി
കോഴിക്കോട്: മാറാട് അന്വേഷണ കമ്മീഷന് മുന്‍പാകെ തന്നെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 16 ബുധനാഴ്ച കമ്മീഷന്‍ വിധി പറയും. വൈകീട്ട് നാലുമണിക്കായിരിക്കും വിധി പറയുക.
മാറാട് കൂട്ടക്കൊലയുടെ വിശദീകരണങ്ങള്‍ക്കിടെ കമ്മീഷന് ലഭിച്ച മൊഴികളില്‍ മദനിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിഡിപിക്കും എതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മദനി ഹര്‍ജി നല്‍കിയത്.
ഇപ്പോള്‍ എറണാകുളം ഡി.എസ്പിയായ എ.വി. ജോര്‍ജ് മാറാട് കമ്മീഷന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ മാറാട് സ്വദേശിയായ മുഹമ്മദ് അഷറഫിനെ മദനി പാകിസ്ഥാനിലേക്ക് ഐഎസ്ഐ പരിശീലനത്തിനായി അയച്ചതായി ആരോപിച്ചിരുന്നു.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട് മദനി ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയിരുന്നു.












Click it and Unblock the Notifications