മുരളിയുടെ നവകേരള യാത്ര നവംബര്‍ 25 മുതല്‍
തിരുവനന്തപുരം: ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ജനവരി 9 വരെ പര്യടനം നടത്തുന്ന നവകേരള യാത്രാ പരിപാടിക്ക് അന്തിമ രൂപം നല്‍കിയതായി നവകേരള യാത്ര സംഘാടക സമിതി കണ്‍വീനര്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ അറിയിച്ചു.
മുരളീധരന്‍ നയിക്കുന്ന പദയാത്ര 24ന് കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. 24ന് മൂന്ന് മണിക്ക് ഡിഐസി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലൂടെയും യാത്ര കടന്നുപോകും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപജാഥ ഡിസംബര്‍ മൂന്നിന് കോഴിക്കോട്ടെത്തി നവകേരള യാത്രയെ സ്വീകരിക്കും.
മുരളീധരനെ കൂടാതെ നേതാക്കളുള്‍പ്പെടെ 50 പാര്‍ട്ടി അംഗങ്ങളും യാത്രയിലുണ്ടാകും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനമുന്നേറ്റമാണ് യാത്രയുടെ ലക്ഷ്യം. യാത്രക്കു വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications