റാഗിംഗ് പീഡനം: പ്രിന്‍സിപ്പാള്‍ അറസ്റില്‍
കോട്ടയം: എസ്എംഇ ഗാന്ധിനഗര്‍ സെന്ററിലെ നഴ്സിംഗ് വിദ്യാത്ഥിനിയെ റാഗിംഗിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി പീഡിപ്പിച്ച കേസുമായി പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ. എം. മറിയയെ പൊലീസ് അറസ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് ഇവരെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. പീഡനക്കേസിലെ ഉള്‍പ്പെട്ട ബന്ധുവായ ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാനായി മറിയം ചില ഇടപെടലുകള്‍ നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
പെണ്‍കുട്ടി പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസ് ഒതുക്കാനും ശ്രമിച്ചുവെന്നുമാണ് പ്രിന്‍സിപ്പലിനെതിരെയുളള ആരോപണങ്ങള്‍. ഇതിനൊപ്പം പെണ്‍കുട്ടിയെ മാനസികരോഗ കേന്ദ്രത്തിലേക്ക് മാറ്റിയതും പ്രിന്‍സപ്പലാണെന്ന് വ്യക്തമായ സൂചനയുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് മനോരോഗ ഡോക്ടര്‍മാരെയും കേസില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.












Click it and Unblock the Notifications