ശബരിമല ക്ഷേത്രനട തുറന്നു
ശബരിമല: മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് പുതിയ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരിയാണ് നട തുറന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തോടെ വൃശ്ചിക മാസ പൂജകള്‍ ആരംഭിച്ചു.
ചൊവ്വാഴ്ച പൂജകളൊന്നുമുണ്ടായിരുന്നില്ല. സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് ചൊവ്വാഴ്ച വൈകീട്ട് നടന്നു.
ബുധനാഴ്ച പുലര്‍ച്ചെ 4.15 മുതല്‍ നെയ്യഭിഷേകം ആരംഭിച്ചു. ഡിസംബര്‍ 26ന് മണ്ഡലപൂജകള്‍ കഴിഞ്ഞ് നടയടക്കും. പിന്നീട് മകരവിളക്കിനായി ഡിസംബര്‍ 30ന് നട തുറക്കും.












Click it and Unblock the Notifications