കറാച്ചി സ്ഫോടനം: ഒരാള്‍ അറസ്റിലെന്ന് മുഷറഫ്
റാവല്‍പിണ്ടി: കറാച്ചിയില്‍ അമേരിക്കന്‍ റസ്റോറന്റായ കെഎഫ്സിക്കു പുറത്തുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു.
ബലൂചിസ്ഥാന്‍ നാഷണല്‍ ആര്‍മി എന്ന അധികം അറിയപ്പെടാത്ത സംഘടനയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
കറാച്ചിയില്‍ ഈ വര്‍ഷം ഇതിനു മുമ്പും ബോംബ് സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. സപ്തംബറില്‍ മക്ഡൊലാള്‍ഡ്, കെഎഫ്സി റസ്റോറന്റുകളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു. മെയില്‍ ഒരു കെഎഫ്സി റസ്റോറന്റിനു ഒരു സംഘം തീവച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications