ശ്രീനഗര്‍ സ്ഫോടനത്തെ ഹിസ്ബുള്‍ അപലപിച്ചു
ശ്രീനഗര്‍: ശ്രീനഗറില്‍ നവംബര്‍ 16 ബുധനാഴ്ച നടന്ന കാര്‍ ബോംബ് സ്ഫോടനത്തെ ജമ്മു കശ്മീരിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ അപലപിച്ചു.
നാട്ടുകാര്‍ കൊല്ലപ്പെടുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് ഹിസ്ബുള്‍ എതിരാണെന്ന് ശ്രീനഗറിലെ മാധ്യമ സ്ഥാപനങ്ങളിലേക്ക് ഫോണ്‍ ചെയ്ത ഹിസ്ബുള്‍ മുജാഹിദീന്‍ വക്താവ് അറിയിച്ചു.
സ്വാതന്ത്യ്രത്തിനായി നടന്നുവരുന്ന പോരാട്ടത്തെ തരംതാഴ്ത്തി കാണിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. ആള്‍തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നതിനോട് ഹിസ്ബുള്‍ മുജാഹിദ്ദീന് യോജിപ്പില്ല. ചൊവ്വാഴ്ച പിഡിപി നേതാവും മുന്‍മന്ത്രിയുമായ ഗുലാം ഹസന്‍ മിറിന്റെ റാലിക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തിയതിനെയും ഹിസ്ബുള്‍ വക്താവ് അപലപിച്ചു.












Click it and Unblock the Notifications