കശ്മീര്‍ സ്ഫോടനം നടത്തിയത് ലഷ്കറെന്നു സൂചന
ശ്രീനഗര്‍: നവംബര്‍ 16 ബുധനാഴ്ച ശ്രീനഗറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിനു പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയിബയെന്നു സൂചന.
സ്ഫോടനത്തില്‍ തകര്‍ന്ന ബോംബു വച്ച കാറിലുണ്ടായിരുന്നത് ലഷ്കര്‍ ഇ തോയിബയുമായി ബന്ധമുള്ള ഒരു പാകിസ്ഥാനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ താമസിയാതെ പിടിയാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്ഫോടനത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications