ജഹനാബാദ് റെയില്‍വേ ട്രാക്കിനടുത്തു നിന്ന് ബോംബ് കണ്ടെടുത്തു
ജഹനാബാദ്: ജഹനാബാദിലെ റെയില്‍വേ ട്രാക്കിന് സമീപം ഉഗ്രശക്തിയുളള ബോംബ് കണ്ടെടുത്തു. പൊലീസ് കെട്ടിടങ്ങള്‍ക്കു സമീപത്തുള്ള റെയില്‍വേ ട്രാക്കിന് അടുത്തു നിന്നാണ് നവംബര്‍ 17 വ്യാഴാഴ്ച ബോംബ് കണ്ടെടുത്തത്.
റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി പോയ ഒരു പൊലീസുകാരനാണ് ബോംബ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പട്ന-ഗയ സെക്ഷനിലെ എല്ലാ തീവണ്ടി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഈ ബോംബ് ഞായറാഴ്ചത്തെ ജയില്‍ ആക്രമണത്തിനിടക്ക് നക്സലുകള്‍ വച്ചതാകാനാണ് സാധ്യതയെന്ന് ജില്ലാ മജിസ്ട്രേറ്റ് റാണാ അവദേശ് പറഞ്ഞു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ ആക്രമണത്തിന് പിന്നാലെ റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്ടെത്തിയതും ഇവിടെയുള്ള ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications