ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഹരികള്‍ വില്‍ക്കുന്നു
ദില്ലി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ 15 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി ഷിപ്പിംഗ് മന്ത്രി ടി.ആര്‍.ബാലു അറിയിച്ചു.
ഇപ്പോള്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയില്‍ സര്‍ക്കാരിന് 80.12 ശതമാനം ഓഹരികളാണുള്ളത്. 15 ശതമാനം ഓഹരി വിറ്റഴിക്കുന്നതോടെ സര്‍ക്കാരിന്റെ ഓഹരി വിഹിതം 65 ശതമാനമായി കുറയും.
ഓഹരി വിറ്റഴിക്കുന്നത് എപ്പോഴെന്ന് ഓഹരി വിറ്റഴിക്കല്‍ വകുപ്പ് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications