Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ വെള്ളിയാഴ്ച 26 പാക് തടവുകാരെ കൈമാറും

ദില്ലി: സമാധാനപ്രക്രിയയുടെ ഭാഗമായി ഇന്ത്യ 26 പാക് തടവുകാരെ കൂടി നവംബര്‍ 18 വെളളിയാഴ്ച വിട്ടയക്കും. വാഗ അതിര്‍ത്തിയില്‍ വച്ച് ഇവരെ പാകിസ്ഥാന് കൈമാറും.

ഇവരുടെ ശിക്ഷാകാലാവധി അവസാനിച്ചതിനെ തുടര്‍ന്നും ഇവര്‍ പാക് പൗരന്മാരാണെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ തിരിച്ചറിഞ്ഞതു മൂലവുമാണ് ഈ തടവുകാരെ വിട്ടയക്കുന്നത്.

26 തടവുകാരില്‍ 11 പേര്‍ ഗുജറാത്തിലും അഞ്ചുപേര്‍ രാജസ്ഥാനിലും മൂന്നുപേര്‍ ജമ്മു-കശ്മീരിലും രണ്ടുപേര്‍ വീതം ദില്ലിയിലും പഞ്ചാബിലും ഒരാള്‍ വീതം ഹരിയാന, മഹാരാഷ്ട്ര, നാഗാലാന്റ് എന്നിവിടങ്ങളിലെ ജയിലുകളിലുമാണ് ഇപ്പോള്‍ കഴിയുന്നത്.

സമാധാനചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും ആഭ്യന്തരതലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തടവുകാരെ കൈമാറാനുള്ള ധാരണയുണ്ടായത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരും ഇതര സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞവരുമായ തടവുകാരെ കൈമാറാനായിരുന്നു ധാരണം.

ഇതനുസരിച്ച് സപ്തംബര്‍ 12ന് ഇന്ത്യ 148 പാക് തടവുകാരെയും പാകിസ്ഥാന്‍ 435 ഇന്ത്യന്‍ തടവുകാരെയും മോചിപ്പിച്ചിരുന്നു. പാക് തടവുകാരില്‍ 52 പേരും ഇന്ത്യന്‍ തടവുകാരില്‍ 64 പേരും മത്സ്യബന്ധന പ്രവര്‍ത്തകരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+