തിരഞ്ഞടുപ്പ് ചട്ടം ലംഘിച്ചതിന് മന്ത്രിമാര്‍ക്കെതിരെ എഫ്ഐആര്‍
സിവാന്‍: ബീഹാറില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. നവംബര്‍ 19ന് നാലാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഇവര്‍ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചതായാണ് കുറ്റം.
കേന്ദ്ര ആഭ്യന്തരര സഹമന്ത്രി ശ്രീപ്രകാശ് ജയിസ്വാള്‍, കേന്ദ്രമന്ത്രിമാരായ മീരാകുമാര്‍, അഖിലേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ അധികാരികളുടെ അനുവാദമില്ലാതെ ഇവര്‍ തിരഞ്ഞെടുപ്പ് സമ്മേളനം നടത്തിയെന്നതാണ് കുറ്റം.
കോണ്‍ഗ്രസ് സെക്രട്ടറി ഇക്ബാല്‍ സിംഗ്, ഹരിയാന മന്ത്രി രണ്‍ദീപ് സിംഗ് സുര്‍ദാവാല, മെയ്റ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജിത് കുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അരുണ്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്.
ഇവര്‍ക്ക് ഗുട്നിയില്‍ തിരഞ്ഞെടുപ്പ് റാലി നടത്താന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ റാലിക്കു ശേഷം അനുവാദമില്ലാതെ ഗുത്നി സ്കൂളില്‍ ഇവര്‍ തിരഞ്ഞെടുപ്പ് സമ്മേളനം നടത്തിയെന്നാണ് ആരോപണം.












Click it and Unblock the Notifications