മോണിക്കയെ സിബിഐ കസ്റഡിയില്‍ റിമാന്റ് ചെയ്തു
ഹൈദരാബാദ്: അധോലോക കുറ്റവാളി അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയെ പ്രത്യേക സിബിഐ കോടതി രണ്ടു ദിവസത്തേക്ക് സിബിഐ കസ്റഡിയില്‍ റിമാന്റ് ചെയ്തു. നവംബര്‍ 17 വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ചോദ്യം ചെയ്യുന്നതിനായി മോണിക്കയെ അഞ്ചു ദിവസം കസ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് വിധി. ചൊവ്വാഴ്ച പരിഗണിച്ച ഈ കേസിലെ വിധി പറയുന്നത് ജസ്റിസ് സി.വി സുബ്രഹ്മണ്യം വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസില്‍ മോണിക്കയെ നവംബര്‍ 25 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications