അബുസലിമിന്റെ ഹര്‍ജി ടാഡ കോടതി തള്ളി
മുംബൈ: തന്നെ സിബിഐ ചോദ്യം ചെയ്യുമ്പോള്‍ തന്റെ അഭിഭാഷകന്റെ സാന്നിധ്യമുണ്ടാവുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക കുറ്റവാളി അബുസലിം നല്‍കിയ ഹര്‍ജി ടാഡ കോടതി തള്ളി.
കുറ്റസമ്മതത്തിന് തന്നെ സിബിഐ നിര്‍ബന്ധിക്കുമെന്ന അബുസലിമിന്റെ ആശങ്ക അപക്വവും അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്നും ടാഡ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സിബിഐയെ സമീപിക്കാന്‍ അബു സലിമിനോട് നിര്‍ദേശിച്ച കോടതി ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണോയെന്നതു സംബന്ധിച്ച തീരുമാനം സിബിഐക്കു വിടുകയാണെന്ന് അറിയിച്ചു.
അബുസലിമിന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications