കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോളയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി

  • By Staff
Google Oneindia Malayalam News

കൊച്ചി: ജൂണ്‍ 10ലെ ഹൈക്കോടതി വിധിയില്‍ വിശദീകരണം തേടി കൊക്ക കോള കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ കൊക്ക കോള കമ്പനിക്ക് അനുകൂലമായ പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഫലത്തില്‍ കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് അസാധുവായി.

കോള കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കാനും ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് പുതുക്കിയതായി കണക്കാക്കാനും ഉത്തരവിട്ട ജൂണ്‍ ഒന്നിലെ വിധിക്ക് വിശദീകരണം തേടിയാണ് കൊക്ക കോള ഹര്‍ജി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശം പഞ്ചായത്ത് അവഗണിച്ചെന്നും അതിനാല്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം കമ്പനിക്ക് ആനുകൂല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്നത് വിശദമാക്കണമെന്നും കാണിച്ചാണ് കൊക്ക കോള ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ കോള കമ്പനി വിശദീകരണം തേടിയത് നിയമ നടപടികളുടെ ദുരുപയോഗമാണെന്ന് പഞ്ചായത്ത് വാദിച്ചു.

കൊക്ക കോളയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ കമ്പനി അപേക്ഷ നല്‍കിയാല്‍ പഞ്ചായത്ത് അതില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഇതിന് തടസമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഈ വിധിയോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് അസാധുവായി. കമ്പനി പ്രവര്‍ത്തനം തുടങ്ങിയ ശേഷം ബോര്‍ഡിന് മലിനീകരണ നിയന്ത്രണം സംബന്ധിച്ച് നിരീക്ഷണം നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധന മറികടക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും പെരുമാട്ടി പഞ്ചായത്തിനു വേണ്ടി ഹാജരായ അഡ്വ.കെ.രാംകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X