തിരഞ്ഞെടുപ്പ് ജോലിക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്ക് അറസ്റ് വാറന്റ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാതിരുന്നതിന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാകളക്ടര്‍ എന്‍.അയ്യപ്പന്‍ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. നവംബര്‍ 18ന് നടക്കാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ജോലിക്ക് എത്താത്തതിനാണ് അറസ്റ് വാറന്റ്.
1055 വോട്ടെടുപ്പ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചായിരിക്കും വോട്ടെടുപ്പ്. 5000 പോളിംഗ് ഉദ്യോഗസ്ഥരെയും 3000 പൊലീസുകാരേയും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ നവംബര്‍ 22 ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് ആരംഭിക്കുക. അന്ന് ഉച്ചയോടെ ഫലപ്രഖ്യാപനവുമുണ്ടാകും.












Click it and Unblock the Notifications