Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

തിരുവനന്തപുരം: നവംബര്‍ 18ന് നടക്കുന്ന തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കര്‍ശനസുരക്ഷാഏര്‍പ്പാടുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 24വരെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും. ഡിജിപി രമണ്‍ ശ്രീവാസ്തവ നേരിട്ടാണ് സുരക്ഷാഏര്‍പ്പാടുകള്‍ വിലയിരുത്തുന്നത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സേനയെ വിനിയോഗിച്ചിട്ടുണ്ട്. ദക്ഷിണകേരളത്തിലെ വിവിധ ബറ്റാലിയനുകള്‍, ഡിസ്ട്രിക്റ്റ് ആംഡ് ബറ്റാലിയന്‍, സെപ്ഷ്യല്‍ ബ്രാഞ്ച്, വനിതാ പൊലീസ് എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ചുമതല. സബ്ഇന്‍സ്പെക്ടര്‍മാര്‍ നയിക്കുന്ന 97 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളുണ്ട്. തങ്ങളുടെ പരിധിയില്‍ വരുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇവര്‍ അഞ്ചു മിനിറ്റു വീതമുള്ള ഇടവേളകളില്‍ പട്രോളിംഗ് നടത്തും.

മൊബൈല്‍ ഫോണുകളും ഈ സംഘങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 20 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 10 ഡിവൈഎസ്പിമാരും വിവിധ ചുമതലകളുമായി രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+