Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ നിയമങ്ങളില്‍ ഇളവ് വരുത്തും:മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമങ്ങളില്‍ അയവ് വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീലാ ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ ഔട്ട്സോഴ്സ് പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കും. വൈദഗ്ധ്യമുള്ള മാനുഷിക വിഭവശേഷിയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. വിദഗ്ധരായ തൊഴിലാളികളുടെ തലസ്ഥാനമാണ് കേരളം.

സംസ്ഥാനത്തെ ഐടി വ്യവസായത്തിന്റെ വളര്‍ച്ചാ വേഗം കൂട്ടുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. രാജ്യത്തെ പ്രധാന ഐടി വ്യവസായ കേന്ദ്രമായി കൊച്ചിയെ മാറ്റും. സ്മാര്‍ട്ട് സിറ്റി കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് ഐടി വളര്‍ച്ച നിര്‍ണായക മാണ്.

ഐടി രംഗത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിന് ഒറ്റക്കു കഴിയില്ല. സ്വകാര്യമേഖലയും ഇതിന് തയ്യാറാകണം. സ്വകാര്യ സംരഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനമൊരുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്താനായി സര്‍ക്കാര്‍ വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കും.

തിരുവനന്തപുരത്തേയും കൊച്ചിയിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐ.ടി. പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ.ബാബു എംഎല്‍എ, മേയര്‍ മേഴ്സി വില്യംസ്, ലീലാഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വേണു കൃഷ്ണന്‍, കിഷോര്‍ മിര്‍കന്ദനി, ക്ലെയറന്‍സ് സ്കിമിറ്റ്സ്, സി.ജെ മാത്യു, ജി.സി ഗോപാലപിള്ള, എ.എസ് സുരേഷ് ബാബു, വി.എന്‍.പി കൈമള്‍, കെ.ജി സുരേഷ് ബാബു, ലക്ഷ്മി നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+