കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റിമാന്റിലിരിക്കെ ഷമീര്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത്മുന്നണി, ഡിഐസി പ്രവര്‍ത്തകര്‍ തമ്പാനൂര്‍ പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുക, ഷമീറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

വലിയതുറ സ്വദേശിയായ ഷമീറാണ് നവംബര്‍ 16 ബുധനാഴ്ച രാത്രി ഏഴുമണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് രക്തം ഛര്‍ദിച്ച് മരിച്ചത്. ഇയാളെ ഒരു മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്‍പതിനാണ് തമ്പാനൂര്‍ പൊലീസ് കസ്റഡിയിലെടുത്തത്.

ഷമീറിന്റെ മരണം ലോക്കപ്പ് മര്‍ദനം മൂലമാണെന്ന് ആരോപിച്ച് ഇടത്-ഡിഐസി പ്രവര്‍ത്തകര്‍ ബുധനാഴ്ച മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് തടസപ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X