റാഗിംഗ് നിയമങ്ങള്‍ കര്‍ശനമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങളിലെ റാംഗിംഗ് തടയാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 16 ബുധനാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ കോട്ടയം എസ്എംഇ നഴ്സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് നഴ്സിംഗ് കോളജില്‍ നടന്ന സംഭവം വളരെ ഹീനമാണ്. ഇതിന്റെ ഉത്തരവാദികള്‍ക്ക് കര്‍ശനശിക്ഷ തന്നെ നല്‍കും. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും യാതൊരു ഇളവുമുണ്ടാകില്ല.
സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള റാഗിംങ്ങിനും എതിരാണെന്നും ഇത്തരം സംഭവങ്ങളില്‍ ജാഗരൂകരായിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications