റാഗിങ് കേസ് പ്രത്യേകസംഘം അന്വേഷിക്കും
കോട്ടയം: എസ്എംഇ ഗാന്ധിനഗര്‍ നഴ്സിംഗ് കോളജ് വിദ്യാത്ഥിനിയെ റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനഭംഗപ്പെടുത്തിയ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടു.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.പി.ബി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല പുതുതായി നല്‍കിയിരിക്കുന്നത്. മധ്യമേഖലാ ഡിഐജി കെ. പത്മകുമാര്‍ കേസിന്റെ മേല്‍നോട്ടം വഹിക്കും. ഇതു സംബന്ധിച്ച ഉത്തരവ് നവംബര്‍ 17 വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തിറക്കി.
ഇതുവരെ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല.












Click it and Unblock the Notifications