റാംഗിങ് കേസ് അട്ടിമറിക്കാന്‍ ശ്രമം: വി.എസ്
കോട്ടയ: സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയെ റാംഗിംഗിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.
കേസ് അന്വേഷണം ശരിയായി നടക്കുമ്പോള്‍ കേസിന്റെ ചുമതല എസ്പിയില്‍ നിന്നും മാറ്റി ഡിഐജിയ്ക്കു നല്‍കിയത് കേസ് അട്ടിമറിക്കാനാണ്. പൊലീസിനെ നിഷ്ക്രിയമാക്കുന്ന നടപടിയാണിത്- അച്യുതാനന്ദന്‍ പറഞ്ഞു. സപ്തംബര്‍ 17 വ്യാഴാഴ്ച പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ കേസില്‍ ഇടപെടുന്നത് അവസാനിപ്പിച്ച് അന്വേഷണ ചുമതല എസ്പിക്കു തന്നെ നല്‍കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications