ശബരിമലയിലെ ഉത്സവം മാറ്റിയതില്‍ ഇടപെടില്ല: ഹൈക്കോടതി
കൊച്ചി: ശബരിമല ഉത്സവം മാറ്റിയ ദേവസ്വം നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടുത്ത മീനത്തിലേക്കു മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
മീനത്തിലെ കാര്‍ത്തികയിലേക്ക് ശബരിമല ഉത്സവം മാറ്റിയാല്‍ ഈ വര്‍ഷം ഉത്സവമില്ലാത്ത സ്ഥിതി വരുമെന്ന് ചൂണ്ടിക്കാട്ടി ഒരു ഭക്തന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്സവം മാറ്റാന്‍ തീരുമാനിച്ചതെന്നും ഇത്തരം മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിയിന്മേല്‍ അഷ്ടമംഗലപ്രശ്ന ചാര്‍ത്തും മറ്റും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് മണ്ഡലകാലത്ത് നടത്തിവരാറുള്ള ശബരിമല ഉത്സവം ദേവസ്വംബോര്‍ഡ് മീനത്തിലേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications