ജപ്പാനില്‍ വീണ്ടും ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ നവംബര്‍ 17 വ്യാഴാഴ്ച ഭൂകമ്പമാപിനിയില്‍ 4.7 രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി. ഭൂചലനത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
പസഫിക് സമുദ്രത്തിന് 40 കിലോമീറ്റര്‍ അടിത്തട്ടിലായി വടക്ക്കിഴക്കന്‍ ടോക്കിയോവിലാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച വടക്കന്‍ ജപ്പാനില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു.
ലോകത്തുണ്ടാകുന്ന ശക്തമായ ഭൂചലനത്തില്‍ 20 ശതമാനവും ജപ്പാനിലാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ടോക്കിയോവിലെ നിഗാറ്റയിലുണ്ടായ ഭൂചലനത്തില്‍ 51 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications